“നിര്‍മ്മല മുറ്റത്ത് പൂന്തോട്ടം പിടിപ്പിച്ചു. പിച്ചി, മുല്ല, റോസ തുടങ്ങി എല്ലാ ചെടികളും ഉണ്ടായിരുന്നു. വൈകുന്നേരം ക്ലാസ്സില്‍ നിന്നു വന്നാല്‍ അവള്‍ ചെടികള്‍ നനയ്ക്കും. വളം വയ്ക്കും. വേണ്ട പരിചരണങ്ങള്‍ എല്ലാം ചെയ്യും. പൂക്കളിലെ തേന്‍ നുകരാന്‍ ചിത്രശലഭങ്ങള്‍ വരും. ഒരുപാടു നിറങ്ങളള് ഉള്ള ചിത്രശലഭങ്ങള്‍.എന്തൊരു ഭംഗിയാണ് ആ ചിത്രശലഭങ്ങളെ കാണാന്‍. നിര്‍മ്മല കൗതുകത്തോടെ അവയെനൊ നോക്കി നില്‍ക്കും. ചിത്രശല്‍ഭത്തെ പിടിച്ചെടുത്ത് കൂതിയില്‍ നൂലുകെട്ടി പറപ്പിക്കാന്‍ അവള്‍ക്കു കൊതി തോന്നി. പലപ്രാവശ്യം ചിത്രശലഭറ്ഋതെ പിടിക്കാന്‍ നോക്കാറുണ്ട്.
ഒരു ദിവസം ഒരു കരിവണ്ട്. അവര്‍ സുഹൃത്തുക്കളാലി. അവര്‍ സുഹൃത്തുക്കളായി. അവര്‍ വര്‍ത്തമാനം പറഞ്ഞിരുനപ്പോള്‍ നിര്‍മ്മല പതുങ്ങി പതുങ്ങി ചെന്ന് ചിത്രശലഭത്തെ പിടിക്കാന്‍ നോക്കി. അതു പറന്നകന്നു മാറി. നിര്‍മ്മല കരിവണ്ടിനെ കണ്ടു. അവള്‍ക്കു കരിവണ്ടിനോട് പ്രത്യേക താത്പര്യം തോന്നിയില്ല. ചിത്രശലഭത്തിന്റെ ഭംഗി നിര്‍മ്മലയെ ഹരം പിടിപ്പിച്ചു.
ചിത്രശലഭത്തിന്റെ അരികില്‍ കരിവണ്ട് ചെന്നിരുന്നു പറഞ്ഞു:
“നിന്നെ കാണാനെന്തൊരു ഭംഗി
നിനക്കെത്ര വര്‍ണ്ണങ്ങള്‍ തന്നു
ദൈവം അനുഗ്രഹിച്ചിരിക്കുന്നു
എനിക്കു കറുപ്പുനിറം മാത്രം.
നീ എത്ര ഭാഗ്യവാന്‍.”
കരിവണ്ടിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചിത്രശലഭം പറഞ്ഞു:
“സത്യം പറഞ്ഞാല്‍ നീ ആണ് ഭാഗ്യവാന്‍.
ചിത്രശലഭങ്ങളെ കണ്ടാല്‍ കുട്ടികള്‍ പുറകില്‍ നിന്ന് മാറുകയില്ല. തരം കിട്ടിയാല്‍ പിടിച്ചു ഞങ്ങളുടെ കൂതിയില്‍ നൂലുകെട്ടി കളിക്കും. കരിവണ്ടിനെ കുട്ടികള്‍ക്കു വേണ്ട. ഞങ്ങള്‍ എപ്പോഴും ഭയന്നാണ് നടക്കുന്നത്.” ചിത്ര ശലഭത്തിന്റെ വിവരണം കേട്ടപ്പോള്‍ കരിവണ്ടു പറഞ്ഞു: “അതു ശരിയാണ് ഞങ്ങള്‍ക്ക് കുട്ടികളെ ഭയപ്പെടേണ്ട. കുട്ടികള്‍ക്ക് ഞങ്ങളെ വേണ്ട. ചിത്രശലഭങ്ങളുടെ സൗന്ദര്യം കുട്ടികളെ ആകര്‍ഷിക്കുന്നു.” അതുകേട്ടപ്പോള്‍ ചിത്രശലഭം പറഞ്ഞു:”സൗന്ദര്യം, അതിനു പിന്നില്‍ അപകടം ഞങ്ങളുടെ സൗന്ദര്യമാണ് ഞങ്ങളെ അപകടത്തിലാക്കുന്നത്.” അതു ശരയാണെന്ന് കരിവണ്ടിനു മനസ്സിലായി.
Click this button or press Ctrl+G to toggle between Malayalam and English