ചിത്രം

chithram

 

ജന്മ ദിനാശംസകൾ നേരുവാൻ –
തുറന്നു ഞാനെൻ ഫേസ്ബുക്ക് ,
ഗോപാല കൃഷ്ണന്റെ പോസ്റ്റ് –
ഷെയർ ചെയ്തെത്തിയെൻ ഫേസ്ബുക്കിലും..!!.
പോസ്റ്റിലെ ചിത്രത്തിലൊരു നായയുണ്ട്.
നായതൻ കവിൾക്കുള്ളിൽ കടിച്ചമർന്ന്-
തൂങ്ങുന്നോരു മാംസ പിണ്ഡം…!
അതിനു – ഉടലുണ്ട് – തലയുണ്ട് –
കൈ-കാൽകളുണ്ട്.
വേറിട്ടു പോകാത്ത പൊക്കിൾക്കൊടി –
നിലത്തിഴയുന്ന കണ്ടാൽ സഹിക്കയില്ല.
ചേതനയറ്റൊരാ ഓമന പൊന്മുഖത്ത-
ഴലേതുമില്ല ലവലേശവും…!.
ചുരുട്ടിയ മുഷ്ട്ടിയിൽ –
എന്തുനീ കൊണ്ടുവന്നോമനെ-
നിന്നമ്മയ്ക്കു സമ്മാനമായ്….?!.
ഏതോ നിമിഷത്തിലമ്മതൻ ആലസ്യ-
ത്തികവിൽ നിറഞ്ഞു ഞാനമ്മതൻ ഉദരത്തിൽ….!!
ശുനകനെ കൊന്നിട്ടു കാര്യമില്ലെന്നമ്മ-
ചെയ്തൊരു പാപത്തിൻ ഭാരമായ് ഞാൻ-
മന്നിൽ വന്നു പിറന്നുപോയ് ഹായെത്ര കഷ്ടം…!!
പൊക്കിൾ കൊടി നീ മുറിച്ചിട്ടുപോയാലും,
നിന്നന്തരംഗത്തിൽ മായാതെ നിൽക്കില്ലേ –
ഞാനെന്ന സത്യം നിൻ ജീവനുള്ള കാലം….!
ഒരു നൂറു ലക്ഷങ്ങൾ ലൈക്ക് ചെയ്തു….,
കമന്റ്സ് എഴുതി-
അതിൽ അറിയാതെ നീയുമമ്മേ –
ലൈക്ക് ചെയ്തു കാണും…!!
അതു മറ്റാരുമല്ലമ്മേ നിന്മകൻ ഞാൻ തന്നെയാ…..!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleട്രമ്പ് എന്ന വഷളൻ
Next articleകാര്‍ട്ടൂണ്‍
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here