വെളുത്തൂരിലെ ചിത്ര വായനശാലയെ അടിമുടി മാറ്റി ആകർഷകവും വിജ്ഞാനപ്രദവും ആക്കിയ പ്രവർത്തനങ്ങൾക്കു അംഗീകാരം.കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കിയ സെക്രട്ടറി ടി.വി. സന്ദീപിനെ മികച്ച പ്രവർത്തകനായി ജില്ലാ ഗ്രന്ഥശാലാസംഘം തിരഞ്ഞെടുത്തു. ബാലവേദി, യുവജനവേദി, വനിതാവേദി എന്നിവ രൂപവൽക്കരിച്ചത് ഇതിൽ സുപ്രധാനമായ ഒരു നീക്കമായിരുന്നു. വയോജനവേദി രൂപവത്കരണത്തിന്റെ പാതയിലാണ്. ബാലവേദി വേനൽക്കാല ക്യാമ്പ്, ജൈവകൃഷി, വനിതാസംഗമം, വനിതാ വായനമത്സരം എന്നിവ സംഘടിപ്പിച്ചു. നാട്ടിൽ കാരുണ്യ ഫണ്ടുവിതരണവും നടത്തുന്നു. ;ഇതിനെല്ലാം മുൻകൈ എടുത്തത് സന്ദീപായിരുന്നു.കൂടാതെ ഗ്രന്ഥശാലാസംഘവുമായി സഹകരിച്ച് ഇ-വിജ്ഞാനകേന്ദ്രം സ്ഥാപിച്ചു. കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടറിൽനിന്ന് സന്ദീപ് അവാർഡ് സ്വീകരിച്ചു. വെളുത്തൂർ തെക്കൂട്ട് വിശ്വംഭരന്റെയും സത്യഭാമയുടെയും മകനാണ്. സിജിയാണ് ഭാര്യ.
Home പുഴ മാഗസിന്