ചിറ്റമൃത് എന്നാൽ നശിക്കാതെ, മരിയ്ക്കാതെ വളരുന്ന സസ്യം. വെറ്റിലയുമായി രൂപത്തില്‍ സാമ്യമുള്ള ചെടിയാണ് ഇത്. വള്ളികളില്‍ ഇലകളായി പടരുന്ന ഇതിന് കയ്പ് രസമാണ് .
ശരീരത്തില്‍ ചൂടു കുറയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. ആയുര്‍വേദ മരുന്നായ അമൃതാരിഷ്ടത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു ചേരുവ ചിറ്റമൃതാണ്. പല അസുഖങ്ങള്‍ക്കുമുളള മരുന്നാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ചിറ്റമൃത്. ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഇതില്‍ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മരുന്നാണ് ചിറ്റമൃത്. ഇത് ചതച്ച് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. അമൃതിന്റെ നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
കൂടാതെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും, ആസ്തമ പ്രശ്നങ്ങളുളളവര്‍ക്കും ഇത് ഗുണം നല്‍കും. വാത സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നു. ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാല്‍ കുടിയ്ക്കുന്നത് വാത സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഡിപ്രഷനുമുളള നല്ലൊരു മരുന്നാണിത്. രക്തശുദ്ധി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. ഇത് ശരീരത്തിലെയും രക്തത്തിലെയും ടോക്സിനുകള്‍ നീക്കുകയും ഇതു വഴി പല ചര്‍മ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുമെല്ലാം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
Click this button or press Ctrl+G to toggle between Malayalam and English