ഉണ്ടുംഉറങ്ങിയും
കൂടെകഴിഞ്ഞവന്‍
അപായപ്പെടുത്താന്‍
നോക്കുന്നു ഉപരി
വിപ്ലവപ്പേരില്‍……..
അകലങ്ങള്‍ തീര്‍ത്തു
പരസ്പരം, ആദര്‍ശ
ആശയപൊരുളുകളുടെ
വിരൂപ ചിന്തകൾ
ബന്ധങ്ങളുടെവില
കുത്തനേ ഇടിഞ്ഞു,
സ്വജനപക്ഷപാതത്തിന്‍റെ
കമ്പോളവല്‍ക്കരണമൂലം
ഷെയര്‍മാര്‍ക്കറ്റ് വ്യാപാരികള്‍
തഴച്ചുവളര്‍ന്നപ്പോള്‍
ഷെയര്‍ഹോള്‍ഡറുടെ
നിക്ഷേപലാഭം വെറുമൊരു
ഒറ്റനാണയതുട്ട്
വികലചിന്തയുടെ
വഴിഒരുക്കിയമരത്തു
നിന്നവന്‍റെ വിശ്വരൂപം
തിരിയാതെ ചിലര്‍
കൂടയുള്ളവന്‍റെ ഒറ്റുകാരായി…
ചിന്തയുണരും മുന്‍പ്പേ
ചിതയൊരുങ്ങീ ചാരത്ത്
ചേര്‍ന്നുനിന്ന ഇന്നലകളിലെ
കളികൂട്ടുകാരന്‍റെ
ചീഞ്ഞുനാറുന്ന പുതിയ
വിപ്ലവ കെടുതിമൂലം…
കെടുതിയില്‍ ഒടുങ്ങിയവന്‍റെ
കുടിയിലെ കണ്ണീരൊപ്പാന്‍
കൊടിപിടിച്ച കൈയ്യുകളോ
കൊലവിളിച്ചാദര്‍ശമോ
ഒരിക്കെലെങ്കിലുംഉയര്‍ന്നില്ലാ
ചരിത്രവഴികളിൽ………
ആദര്‍ശം വേണം, അത്
ആമാശയപിഴപ്പിനായാല്ലാ
അധര്‍മ്മത്തെ തടുക്കണം
അത് ആയുധകൊണ്ടല്ലാ
ആശയത്തെ എതിര്‍ക്കാം
അത് ആശയംകൊണ്ടാവണം
വിശ്വാസങ്ങള്‍ അത്
മസ്തിഷ്കാഘാതമേറ്റ
സ്വാര്‍ത്ഥതയല്ലാ..
ആത്മപുഷ്ടിപ്പിന്‍റെനന്മകളാവണം..!
Click this button or press Ctrl+G to toggle between Malayalam and English