അധികാരത്തിന്റെ ഇടനാഴികൾ ഇടുങ്ങിയതും വെളിച്ചം കാടക്കാത്തതുമാണ് . ഇരുട്ടാണ് അതിന്റെ ലക്ഷണം. വിധേയത്വമാണ് അത് ആവശ്യപെടുന്നത്. ഫാസിസം കടന്നു വരുന്നത് പലപ്പോഴും നിഷ്കളങ്കമെന്നു തോന്നിക്കുന്ന തുടക്കങ്ങളിൽ നിന്നാണ് എന്നത് വളരെ അപകടം പിടിച്ച ഒരു സമസ്യയാണ്. വ്യക്തിയുടെ സ്വാതന്ത്രം ഹനിക്കപ്പെടുകയും അധികാരത്തിന്റെ രീതികൾ വേരുറപ്പിക്കുകയും ചെയ്യുന്നതാണ് അതിന്റെ രീതി.എ. കെ അബ്ദുൾ മജീദിന്റെ ഈ പുസ്തകം ചരിത്രത്തിന്റെ വെളിച്ചത്തിൽ ഈ ഒരവസ്ഥയെ പരിശോധിക്കുന്നു.
ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകാനിടയില്ലാത്ത കറുത്ത ചരിത്രമാണ് ഫാസിസ്റ്റ് തേർവാഴ്ചയുടേത്. വ്യവസ്ഥിതി ഏതുമാകട്ടെ ലോകത്തെ അപകടകരമായി സ്വാധീനിച്ച ഒരാശയമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ ചിന്തകൾക്കും ചർച്ചകൾക്കും പ്രസക്തി നഷ്ടമാകുന്നില്ല. ഒരു സാമൂഹിക ജീവിതക്രമം ഫാസിസമായി പരിണമിക്കുന്നതിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചിന്തകർ ചർച്ചയ്ക്ക് വിധേയമാക്കുന്നു. ഫാസിസത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്ന ഈ പുസ്തകത്തിൽ ചരിത്രവും രാഷ്ട്രീയവും ഇടകലരുന്നു.
പ്രസാധകർ നിയതം ബുക്ക്സ്