ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ബി.രാജീവന് ജൂലായ് 28-ന് നടന്‍ പ്രകാശ് രാജ് സമ്മാനിക്കും

 

ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം വിമര്‍ശകനും രാഷ്ട്രീയ ചിന്തകനുമായ ബി.രാജീവന്. 50,000 രൂപയും കെ.ബാലന്‍ നമ്പ്യാര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തയെ നവീകരിക്കുന്നതിലും നവ സാമൂഹിക മുന്നേറ്റങ്ങളെയും സമകാലിക രാഷ്ട്രീയ വികാസങ്ങളെയും വിശകലനം ചെയ്യുന്നതിലും ബി.രാജീവന്‍പുലര്‍ത്തുന്ന ജാഗ്രത മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായ ചിന്ത രവീന്ദ്രന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.   ജൂലൈ 28-ന് കാസര്‍കോഡ് ചിന്ത രവീന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here