പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്

ചലച്ചിത്രകാരനും എഴുത്തുകാരനും ചിന്തകനുമായിരുന്ന രവീന്ദ്രന്റെ ഓർമ്മക്ക് ഏർപ്പെടുത്തിയ പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സര്‍ഗ്ഗാത്മക-ബൗദ്ധികമണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനാത്മകമായ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് സുനില്‍ പി. ഇളയിടത്തിനെ പുരസ്‌കാരജേതാവായി തിരഞ്ഞെടുത്തതെന്ന് ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശശികുമാര്‍ അറിയിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ആഗസ്റ്റ് 4-ന് തൃശൂരില്‍വെച്ച് നടക്കുന്ന രവീന്ദ്രന്‍ അനുസ്മരണച്ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകാലാശാലയിലെ പ്രൊഫസര്‍ ഡോ. നിവേദിത മേനോന്‍ സുനില്‍ ഇളയിടത്തിന് അവാര്‍ഡ് സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here