അമേരിക്കൻ ഉപരോധം; പകരം ചോദിക്കുമെന്ന് ചൈന

വാഷിംഗ്‌ടൺ : ചൈനയിലെ ശക്തനായ പോളിറ്റ് ബ്യൂറോ അംഗമായ ചെന്‍ ക്വാങ്കുവോയ്ക്കും മറ്റ് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും  അമേരിക്ക ഏര്‍പ്പെടുത്തിയ
 ഉപരോധത്തിനു അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന.ചൈന വിദേശകാര്യ വകുപ്പ് സ്പോക്ക്  പേഴ്സൺ  സാഹൊ ലിജിയൻ ജൂലൈ 10  വെള്ളിയാഴ്ച  നടത്തിയ വാർത്താസമ്മേനത്തിലാണ് ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കു താകീത് നൽകിയിരിക്കുന്നത് മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ ഗുരുതരമായ മനുഷ്യാവകാശ പീഡനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ്  ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് . ഇതിന് പിന്നാലെയാണ് അമേരിക്കയ്‌ക്കെതിരെ ചൈന രംഗത്തെത്തിയത്
ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലേക്ക് അമേരിക്ക അനാവശ്യമായി തലയിടുകയാണെന്നാണ് ചൈനയുടെ വാദം. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അമേരിക്കയുടെ തെറ്റായ നടപടിക്കെതിരെ മറുപടി ഉണ്ടാകുമെന്നും ചൈന പ്രതികരിച്ചു.

സിന്‍ജിയാങ് മേഖലയിലെ ഉയിഗര്‍ വിഭാഗത്തിനും മറ്റ് തുര്‍ക്കിക് മുസ്ലിങ്ങള്‍ക്കുമെതിരെ അടിച്ചമര്‍ത്തല്‍ നടത്തിയെയെന്നതും ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനു അമേരിക്കയെ പ്രേരിപ്പിച്ചത് .

സിന്‍ജിയാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മോശമായി പെരുമാറുന്ന യു.എസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് ചൈന വെള്ളിയാഴ്ച അറിയിച്ചു.
ഈ ഉദ്യോഗസ്ഥര്‍ക്ക് വിസാ വിലക്ക് ഉള്‍പ്പെടെയുള്ള നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ തിരിച്ചടി ഭീഷണി വന്നിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here