പ്രായം
വട്ടമെത്തുന്നതിനു മുൻപേ
മൃത്യുവണഞ്ഞില്ലെങ്കിൽ
ചിന്തയൊടുങ്ങിയില്ലെങ്കിൽ
എഴുപതിന്റെ പടിവാതുക്കൽ
തലതല്ലിച്ചത്തോളാം
എന്ന്
അയാൾ,
കാലത്തിനു മുൻപേ
നടക്കുന്നൊരു
നിഷാദൻ
ആ നിഷേധി
പറഞ്ഞു…
അതുകേട്ടു
വിഹ്വലമായ മനസ്സോടെ
എന്റെ പ്രായം
പിന്നിലേക്കിഴഞ്ഞു തുടങ്ങി…
അമ്മയുടെ
ഗർഭപാത്രത്തിലേക്കെത്താൻ
എനിക്കിനി ദൂരം
ഒരുകാതം മാത്രം!
പോക്കുവെയിൽ
നിഴലായി
പിന്നാലെയുണ്ട്…!