2017 ലെ സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം നേടിയ പരോ ആനന്ദിന്റെ പുസ്തകങ്ങളിൽ പതിവ് ബാലസാഹിത്യ രചനകളിൽ കാണുന്ന കഥാ പരിസരങ്ങളല്ല ഉള്ളത്ജീവിതത്തിന്റെ വഴുക്കൽ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്ന ബാല്യങ്ങളുടെ കഥയാണ് അവരുടെ രചനകൾ .അവാർഡിനർഹമായ ‘വൈൽഡ് ചൈൽഡ് ‘ എന്ന കഥാസമാഹാരത്തിന്റെ കാര്യവും വ്യത്യസ്തമല്ല
നിത്യയുടെ അച്ഛൻ ഒരു തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു മുസ്ലിങ്ങളോട് വൈരാഗ്യം വെച്ച് പുലർത്തിയിരുന്ന അവൾ സ്കൂളിൽ വെച്ച് ഖാലിദിനെ പരിചയപ്പെടുന്നതോടെ സത്യം മനസിലാക്കുന്നു ,റൈമയുടെ അച്ഛൻ അമ്മയെ ദിനം പ്രതി തല്ലി ചതക്കുന്നു അവൾ നിസ്സഹായയാണ് ,ബേല എന്ന പെൺകുട്ടി ലൈംഗിക പീഡനത്തിനിരയാണ് അവളിപ്പോൾ ആരോടും സംസാരിക്കാറില്ല ഇങ്ങനെ ചെറിയ പ്രായത്തിലും വലിയ പ്രശ്നങ്ങൾ നേരിടുന്ന സ്വപ്നലോകങ്ങൾ നഷ്ടപ്പെട്ട കുട്ടികളാണ് പരോ ആനന്ദിന്റെ കഥാലോകം നിറയെ.
കുട്ടികൾക്കും മറ്റുമായി 26 പുസ്തകങ്ങൾ എഴുതിയിട്ടുള്ള ആനന്ദ് . കഥകളിലൂടെ കുട്ടികളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാനാവുമെന്ന് പരോ വിശ്വസിക്കുന്നു. ഓരം ചേർന്ന ജീവിതങ്ങൾ നയിക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിലും ഈ എഴുത്തുകാരി ശ്രദ്ധാലുവാണ്.
ലൈംഗികത ,വയലൻസ് എന്നിവ കൂടുതലാണെന്ന പരാതിയിൽ പരോയുടെ അടുത്തകാലത്തിറങ്ങിയ ചില പുസ്തകങ്ങൾ വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ കുട്ടികൾ ഇതൊക്കെ ദിനം പ്രതി കാണുന്നതാണെന്നും അവയെ എങ്ങനെ നേരിടാമെന്നാണ് തൻ തന്റെ പുസ്തകങ്ങളിലൂടെ പറയുന്നതെന്നും അവർ അഭിപ്രായപ്പെടുന്നു