രാജാജി റോഡിലെ മാതൃഭൂമി ബുക്‌സില്‍ നടക്കുന്ന കുട്ടികളുടെ പുസ്തകോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പരിശീന ക്ലാസ് നടത്തി. വ്യക്തിത്വ വികസനം, സ്‌കില്‍ ഡെവലപ്‌മെന്റ്, സ്റ്റോറി ടെല്ലിങ്ങ് എന്നിവയിലായിരുന്നു പരിശീലനം.
മോട്ടിവേഷണല്‍ സ്പീക്കര്‍, ട്രെയിനര്‍, എഴുത്തുകാരി, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ സന്ധ്യ വര്‍മ്മയാണ് പരീശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്.
കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അമ്പതിലധികം കുട്ടികള്‍ പങ്കെടുത്തു.