ബാല്യം

നിലാവും ഞാനും
സല്ലപിക്കും നേരം
മന്ദമാരുതന്റെ സ്നേഹ-
ലാളനങ്ങളേൽക്കവേ
ഉള്ളം കൊതിക്കു-
ന്നിതെന്നും ബാല്യ
കാലത്തിലെത്താൻ

മഷിത്തണ്ടൊടിച്ചും പുതു-
തെച്ചിക്കാ പറിച്ചും
മാഞ്ചോടും കൈതയും തേടി
തൊടിയെല്ലാമലഞ്ഞും
മധുരപ്പുളി നുണഞ്ഞും കശു-
മാഞ്ചോട്ടിൽ തളർന്നും
മണ്ണപ്പം ചുട്ടും ചെറു-
മീനുകളെ തോർത്തുമുണ്ടിൽ
പിടിച്ചും നടക്കവേ കണ്ട
മഴവില്ലിൻ ഏഴഴകോടെ
മുന്നിലിതാ എന്റെ ബാല്യം !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here