കവികളുടെയും കലാകാരന്മാരുടെയും സംഘടനയായ ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ വരുന്ന ഞായറാഴ്ച ചിലപ്പതികാരം എന്ന പേരിൽ കാവ്യോത്സവം അരങ്ങേറുന്നു. മലയാളത്തിലെ പ്രമുഖ കവികൾ പരിപാടിയിൽ പങ്കെടുത്തു കവിതകൾ അവതരിപ്പിക്കും.
മതിലകം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതി ഇതിനോടകം വിവിധ കലാ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ സ്വന്തം കയ്യൊപ്പ് ചാർത്തിയ ഒരു സംഘടനയാണ്.
ചിലപ്പതികാരം എന്ന പേരിൽ നടക്കുന്ന രണ്ടാമത്തെ കാവ്യോത്സവമാണ് ഇത്.മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
Click this button or press Ctrl+G to toggle between Malayalam and English