കറുത്ത് ഇരുണ്ട ആകാശത്തെ നെറുകെ പിളര്‍ന്നു കൊണ്ട് ഒരു മിന്നല്‍ പ്രത്യക്ഷപ്പെട്ടു. മഴയുടെ ലക്ഷനാണങ്ങള്‍ കണ്ടത് കൊണ്ടാകാം നഗര വീഥീയില്‍ തിരക്ക് കുറവായിരുന്നു.
“ദേ, അവിടെയാണ്…. അതാണ് ഹോട്ടല്‍. ഞാന്‍ വിളിച്ചു ബുക്ക് ചെയ്തിട്ടുണ്ട്… അവന്റെ കണ്ണൂകളില്‍ ഒരു കുസൃതി ചിരി വന്നു. പക്ഷേ അവളുടെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നു…
“ദേ, അത് കണ്ടില്ലേ….?
അവള്‍ റോഡിനു എതിര്‍ വശത്തുള്ള മുല്ലപ്പൂ കടയിലേക്ക് വിരല്‍ ചൂണ്ടി.
“ഇന്ന് നീ എനിക്കൊരു മുല്ലപ്പൂ മേടിച്ചു തരണം. അതും ചൂടി എനിക്ക് ഈ റോഡിലൂടെ ഒന്നു ചെത്തി നടക്കണം.”
അവര്‍ റോഡ് മുറിച്ചു കടന്നു. എതിരെ വന്ന ഒരു അപരിചതന്‍ തുറിച്ചു നോക്കിയപ്പോള്‍ അവള്‍ അവന്റെ കൈ മുറുകെ പിടിച്ചു.
മുല്ലപ്പൂ മാല മേടിച്ച് അവന്‍ അവളുടെ തലയില്‍ കെട്ടി കൊടുത്തു. കെട്ട് ശരി ആവാഞ്ഞപ്പോള്‍ അവള്‍ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ രണ്ടു മൂന്നു തവണ ശ്രമിച്ചപ്പോള്‍
ശരി ആയി.
ഹോട്ടലിലേക്ക് ഒരു കിലോമീറ്ററിന് അടുത്ത് ദൂരമുണ്ടായിരുന്നു. മുറുക്കാന്‍ ചവച്ചു തുപ്പിയ നിരത്തില്‍ പാളി വീഴുന്ന നോട്ടങ്ങള്‍ക്ക് മന്നില്‍ പതറി വീഴാതെ അവര്‍ നടന്നു.
അതൊരു ഇടത്തരം ഹോട്ടല്‍ ആയിരുന്നു. ഉള്‍വശത്തെ പെയ്ന്റിങ്ങ് ചെറുത്യി ഇളകിത്തുടങ്ങിയിരുന്നു. ചെന്ന പാടെവള്‍ കസേരയിലേക്ക് ഇരുന്നപ്പോള്‍ അവന്‍ എല്ലാം അടുക്കി വയ്ക്കുന്നതില്‍ മുഴുകി.
മുരിയുടെ മുകളില്‍ തെക്കേ മൂലയില്‍ ഒരു ഒരു ചിലന്തി വല നെയ്തിട്ടുണ്ടാരന്നു. പ്രാണികള്‍ക്കൊക്കെ ബുദ്ധി കൂടി തുടങ്ങിയതിനാല്‍ ശൂന്യമായി കിടക്കുന്ന വല്‍ കണ്ണികള്‍ക്ക് ഇടയിലൂടെ അവന്‍ താഴത്തെ കാഴ്ചകള്‍ നോക്കി ഇരുന്നു.
താഴെ പയ്യന്‍ മുറിയില്‍ എല്ലാം ഒതുക്കി വയ്ക്കുവാരുന്നു. മേശയും കസേരയുമൊക്കെ ഒതുക്കി വച്ചു. താഴെ ഇരുന്ന ബാഗെടുത്തു മേശയുടെ മുകളില്‍ വച്ചു.
ചെറിയ ഒരു പ്രാണി ഇപ്പോള്‍ ചിലന്തി വലയ്ക്കു ചുറ്റും കറങ്ങാന്‍ തുടങ്ങിയിരുന്നു. അതിനെ ഒന്നു പാളി നോക്കിയതിനു ശേഷം ചിലന്തി താഴത്തെ കാഴചകളില്‍ മുഴുകി. ചിലന്തിയുടെ കണ്ണില്‍ ഒരു തിളക്കം വന്നടിച്ചു. അത് താഴെ പയ്യന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ക്യാമറയുടെ ലെന്‍സിന്റെ തിഅളക്കമായിരുന്നു. പയ്യന്‍ പെണ്‍കുട്ടിയെ ചുംബിക്കാന്‍ തുടങ്ങിയിരുന്നു. ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി എടുക്കാനും തുടങ്ങി. ചിലന്തിയുടെ വല ചെറുതായി ഒന്നു കുലുങ്ങി. ഒരു ഇര വന്നു വീണു കഴിഞ്ഞിരിക്കുന്നു. താഴത്തെ കാഴചകള്‍ വിഷമത്തോടെ ഒന്നു കൂടി നോക്കിയതിനു ശേഷം അവന്‍ സാവധാനം തന്റെ ഇരയുടെ സമീപത്തേക്ക് നീങ്ങി…..