കാര്‍മേഘം അങ്ങ് മാനത്ത്, നോക്കെത്താ ദൂരത്തു നിന്നും നോക്കി.
അങ്ങു താഴെ പഴമയുടേ പ്രൗഡി വിളീച്ചോതുന്ന ഏറെ പരസ്യ ബയോഡേറ്റകള്‍ പേരിനോടു ചേര്‍ത്തു നിര്‍ത്താന്‍ വെമ്പുന്ന നഗര ഷോപ്പിങ്ങ് ഇടത്തിലെ തിരക്ക്
എറുമ്പു കൂട്ടങ്ങള്‍ പോലെ.
കണ്ണങ്ങട് ശരിക്കു പിടിക്കുന്നില്ല
കോഴിക്കുഞ്ഞിനെ ലാക്കാക്കി കുതിക്കാനൊരുങ്ങുന്ന ചക്കിപ്പരുന്തിന്റെ കോണ്ടാക്ട് ലെന്‍സ് പറ്റിചേര്‍ത്തു വച്ച കണ്ണുകളൊന്ന് കടം മേടിച്ച് ഒന്നുകൂടെ താഴേക്ക് ആഞ്ഞു തൊടുത്തു.
ഒപ്പം തെളിഞ്ഞു കാണുന്നുണ്ട്, അതൊരു മനുഷ്യക്കൂട്ടം തന്നെയാണ്.
പക്ഷെ അതിനിടയ്ക്കു തിരക്കില്‍ ഒളിച്ചും പാത്തും കളിക്കുന്ന കൊറോണ വൈറസുകള്‍ ഭയങ്കര തര്‍ക്കത്തിലും. ആരുടെയൊക്കെ ശരീരത്തില്‍ ആദ്യം പറ്റിപ്പിടിച്ച് കയറണമെന്ന്.
ഇത്രയേറെ പേരുടേ ശരീരത്തിലേക്കു കയറിയാല്‍ അവരുടെയൊക്കെ സമ്പര്‍ക്കത്തിലേക്കൊക്കെ പടര്‍ന്നങ്ങ് പരന്നാല്‍ ടി പി ആര്‍ അങ്ങ് കുതിച്ചുയരും. കാര്യങ്ങളൊക്കെ കൈ വിട്ടു പോകും.
ഇന്നത്തെ ജില്ലാ കളക്ടറുടെ ഫെയ്സ് ബുക്ക് പേജിലെ കോവിഡ് അപ്ഡേറ്റ് വിവരങ്ങള്‍ എന്തൊക്കെയാണോ ആവോ?
പോസ്റ്റോഫീസില്‍ നിന്നും ഏതോ രജിസ്റ്റര്‍ ഉരുപ്പടി അയച്ചു ഇറങ്ങി വരുന്ന ചെക്ക് ഷര്‍ട്ട്ധാരിയെ കൊണ്ട് മൊബൈല്‍ തുറന്നൊന്നു നോക്കിക്കാം.
സമയമെത്രയായി എന്നറിയാനായി പോക്കറ്റില്‍ നിന്നും ഫോണെടുത്ത് തുറന്നു.
തിരിച്ച് പോക്കറ്റിലിടും മുന്‍പ് ഏതോ ഫെയ്സ് ബുക്ക് മെസേജ് കണ്ണില്‍ തടഞ്ഞു.
ജില്ലാ കളക്ടറുടെ പേജാണല്ലോ തുറന്ന് ഓടിച്ചൊന്നു നോക്കി.
കാര്‍മേഘത്തിനു അത്രയും സമയം തന്നെ ധാരാളം മതിയായിരുന്നു ഒരൊളി നോട്ടത്തിലൂടെ ആ പേജ് അപ്പാടെയങ്ങു വായിച്ചു തീര്‍ത്തു.
രോഗം സ്ഥീതീകരിച്ചവര്‍ – 1296
രോഗമുക്തി നേടിയവര്‍ – 1172
സമ്പര്‍ക്കം – 1259
ഉറവിടം അറിയാത്തവര്‍ – 27
കേരളത്തിനു പുറത്തു നിന്നും എത്തിയവര്‍ -8
ആരോഗ്യപ്രവര്‍ത്തകര്‍ – 2
പരൊശോധനക്കു അയച്ച സാമ്പിളുകള്‍ – 14571
T P R – 8.81
കാര്യം മോശമായ അവസ്ഥയിലേക്കാണല്ലോ ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ചേ തീരു. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല തീരുമാനവും നടപ്പാക്കലും ഉടനടി.
കാര്‍മേഘം അവിടിവിടയായി ചിതറി കിടന്നിരുന്ന കാര്‍മേഘതുണ്ടുകളെ കൈകാട്ടി വിളീച്ചു എല്ലാവരും മെയ്യോടു മെയ് ചേര്‍ന്നു.
പിണങ്ങി വിതുമ്പി നില്‍ക്കുന്ന സുന്ദരി പെണ്ണിന്റെ കരിമഷി കണ്ണുകളായി കൊച്ചൊരു പൊടിക്കാറ്റ്, ഒരു പോക്കു വെയിലിനേയും പിടിച്ചു വലിച്ചു കൊണ്ടു വന്നു.
അവരാ കണ്ണൂകളിലേക്കൊന്നു തറപ്പിച്ചു നോക്കി ആ പേട മിഴികളീല്‍ നിന്നുതിര്‍ന്നു തുള്ളിയൊരു ഉറവയായി , നീരുറവയായി
മഴയായി പെരുമഴയായി പെയ്തിറങ്ങി.
കണ്ണടച്ചൊന്നു തുറന്നപ്പോഴേക്കും ഉദയ നിനിമയിലെന്ന പോലെ ആള്‍ക്കൂട്ടം നിന്ന നില്പ്പില്‍ അപ്രത്യക്ഷമായി. നിരത്ത് കാലിയായി.
ആ ശൂന്യതയിലേക്കൊന്നു കണ്ണൂകള്‍ പായിച്ച് കൊറാണ വൈറസുകള്‍ വിഷണ്ണരായി ദീര്‍ഘനിശ്വാസം വിട്ടു. പരസ്പരം പഴിചാരലിലേക്കു കടന്നു തര്‍ക്കമായി, ഉന്തും തള്ളിലുമൊക്കെയായി
അടിപിടിയായി.