ചിക്കന്‍ ഓട്ടട

ada-90

 

ചിക്കന്‍ എല്ലില്ലാതെ മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചത് – 200 ഗ്രാം
സവാള – ഒന്ന്
പച്ചമുളക്- മൂന്നണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – പത്ത് അല്ലി
പട്ട ഗ്രാമ്പു തക്കോലം – പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
ചിക്കന്‍ മസാല – അര ടീസ്പൂണ്‍
കാശ്മീരി മുളകു പൊടി- അരടീസ്പൂണ്‍
ബട്ടണ്‍ കൂണ്‍ – അഞ്ചെണ്ണം

മല്ലിയില, വേപ്പില, വെളിച്ചണ്ണ, മഞ്ഞള്‍പൊടി, ഉപ്പ് – ആവശ്യത്തിന്

ഗോതമ്പു പൊടി – നാനൂറ് ഗ്രാം
ഉപ്പ്- ആവശ്യത്തിന്
വാഴയില – അഞ്ചു കഷണം
തയാറാക്കുന്ന വിധം

ചിക്കന്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ച് മിക്സിയില്‍ പൊടിച്ചെടുക്കണം. വെളിച്ചണ്ണ ചൂടാക്കി ഇഞ്ചി പച്ചമുളക് സവാള വെളുത്തുള്ളി ഇവ അരിഞ്ഞതും മസാലപൊടിച്ചതും ചേര്‍ത്ത് നല്ലവണ്ണം വഴറ്റണം. വഴന്നു വരുമ്പോള്‍ കൂണ്‍ അരിഞ്ഞത് ചേര്‍ക്കണം. കൂണ്‍ വാടി വരുന്ന പാകത്തില്‍ ചിക്കന്‍ മസാലപ്പൊടി, മല്ലിയില, വേപ്പില, മുളകുപൊടി, ആവശ്യത്തിനു ഉപ്പ് ഇവ ചേര്‍ക്കണം. ഇതു നന്നായി മൂത്തു വരുന്ന പാകത്തില്‍ ചിക്കന്‍ പൊടിച്ചതു ചേര്‍ത്ത് ഇളക്കി വാങ്ങി തണുക്കുമ്പോള്‍ അഞ്ചു ഭാഗമായി തിരിച്ചു വയ്ക്കണം.

ഗോതമ്പു പൊടി ഉപ്പ് ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് കുഴക്കണം. കയ്യില്‍ ഒട്ടിയിരിക്കുന്ന താണ് മാവിന്റെ പാകം. വാഴയില തുടച്ച് കൈ വെള്ളത്തില്‍ മുക്കി മാവ് വാഴയിലയില്‍ പരത്തണം. ഇതിലേക്ക് അഞ്ചില്‍ ഒരു ഭാഗം ചിക്കന്‍ മുകളില്‍ അധികം അമര്‍ത്താതെ പരത്തണം . ഇല രണ്ടായി മടക്കി ചൂടായ ഓട്ടുകലത്തില്‍ (ചപ്പാത്തിക്കല്ല്, തവ) ഇട്ട് ചെറിയ തീയില്‍ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കാം ഇല കരിഞ്ഞു വരുന്നതാണ് പാകം .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here