കോഴികൾ

“…കൊക്കരക്കോ…”
കോഴികൾ കൂവുന്നു.
കള്ളന്റെയുള്ളിൽ
കൊതിയേറുന്നു….!?

കറിവച്ചുതിന്നാം…?
പൊരിച്ചു തിന്നാം..?
ചൂടോടെ…പിന്നാലെ
രണ്ട് പെഗ്ഗും വീശാം..?

കോഴിക്കൂട്ടിൽ കൈയിട്ട
കള്ളന്റെ കൈയിലാരോ
ചൂടുമ്മ വയ്ക്കുന്നു!?
കോരിത്തരിച്ചു പോയ്…

കള്ളനിപ്പോൾ പെരു-
മ്പാമ്പിന്റെ വയറ്റിലുണ്ട്!
കൂടെ കൂട്ടിനായ്
കുറേ കോഴികളും..!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here