ചിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണയജ്‌ഞം ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ഉത്‌ഘാടനം ചെയ്തു.
മനുഷ്യനായി ജനിച്ച് സത്യവും ധര്മ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാന് ശ്രീരാമന്റെ ചരിത്രമാണ് രാമായണം.മനുഷ്യ ജീവിതത്തെ തിന്മയില് നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ ഈ രാമായണ പാരായണ യജ്‌ഞം, ശ്രീരാമ നാമജപങ്ങൾ അലയടിച്ച ഭക്തി സാന്ദ്രമായ ശുഭ മുഹൂർത്തത്തിൽ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ഉത്‌ഘാടനം ചെയ്തു, ശ്രീമതി രശ്മി മേനോന്റെ ധ്യാന മന്ത്രങ്ങളോടെ ആരംഭിച്ച ഈ വർഷത്തെ ചിക്കാഗോ ഗീതാമണ്ഡലം രാമായണപാരായണ യജ്ഞത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, രാമായണത്തിന്റെ ആനുകാലിക പ്രസക്തിയെപ്പറ്റിയും, രാമായണോപദേശങ്ങൾ സ്വാംശീകരിക്കുന്നതിലൂടെ എപ്രകാരം ഒരു ലൗകികന് ധന്യമായ ഒരു ജീവിതം നയിക്കാം എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തി. തുടർന്ന് നടന്ന രാമായണ പാരായണത്തിനും ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ ജയ് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സത് സംഗത്തിനും ശേഷം നൈവേദ്യ, ദീപാരാധന, മംഗള ആരതിയോടെ 2020ലെ രാമായണ പാരായണ ശുഭാരംഭത്തിന് പരിസമാപ്തി ആയി.