ഉറപ്പ് – രജിത് മുതുവിള
————————
” സാറേ ഞാൻ ഒറ്റക്കാ താമസം. ഇതറിയാവുന്ന ചിലർക്ക് രാത്രിയാകുമ്പോൾ ഒരു ഏനക്കേട് കതകിൽ തട്ടും മുട്ടും, ഭയങ്കര ശല്യമാ”
പരാതിക്കാരിയെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞിട്ടായിരുന്നു മറുപടി വന്നത് .
‘ ഞാൻ വേണ്ടത് ചെയ്തോളം ഇപ്പൊ പൊയ്ക്കോളു ‘
രാത്രിയായപ്പോൾ വീണ്ടും വാതിലിൽ മുട്ട് . സഹികെട്ട് വാതിൽ തുറന്നു.
‘ സാറോ ‘ പരാതിക്കാരിക്ക് ആശ്ചര്യം.
‘ ഇനി ശല്യം ഉണ്ടാകില്ല എന്റെ ഉറപ്പ്’
ഇത്രയും പറഞ്ഞു അയാൾ അകത്ത് കയറി വാതിലടച്ചു .
പ്രശ്‍നം – പി. എൻ. അരീക്കോട്
എന്താണ് പ്രശ്നമെന്ന് പത്ത് വര്ഷം തിരക്കിയിട്ടും അവൾ പറഞ്ഞില്ല. അത് അയാൾ തന്നെയായിരുന്നെന്ന് അറിയിക്കാൻ ഒരു തുണ്ടം കയറാണ് അവൾ ഉപയോഗിച്ചത്.
കടപ്പാട് – ഇന്ന് മാസിക
Click this button or press Ctrl+G to toggle between Malayalam and English