ചെറുകാട് അവാര്‍ഡ് ഷീലാ ടോമിക്ക്

 

ചെറുകാട് അവാര്‍ഡ് ഷീലാ ടോമിക്ക്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വല്ലി എന്ന നോവലിനാണ് പുരസ്‌കാരം
അശോകന്‍ ചരുവില്‍, ഖദീജ മുംതാസ്, അഷ്ടമൂര്‍ത്തി എന്നിവരടങ്ങിയ നിര്‍ണയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.

ഒക്ടോബര്‍ 29 ന് 4 മണിക്ക് പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖന്‍ അവാര്‍ഡ് സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

വല്ലി വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here