ചെറു ചുണ്ടങ്ങ പച്ചടി

cheruchun

വേണ്ട സാധനങ്ങള്‍

ചെറു ചുണ്ടങ്ങ : 200 ഗ്രാം

തേങ്ങ (ചെറുത് ) : 1

മുളകുപൊടി : 3 സ്പൂണ്‍

മഞ്ഞള്‍പ്പൊടി :1/2 സ്പൂണ്‍

കടുക് : 1 സ്പൂണ്‍

വെളിച്ചെണ്ണ : 2 സ്പൂണ്‍

ജീരകം : 1/2 സ്പൂണ്‍

മോര് (പുളിയുള്ളത്) : 1 കപ്പ്

വറ്റല്‍ മുളക് : 1 എണ്ണം

കറി വേപ്പില : 50 ഗ്രാം

ഉപ്പുപ്പൊടി : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:- 

 ആദ്യം ചെറുചുണ്ടങ്ങ എണ്ണയില്‍ വറുത്തെടുക്കുക. അതിനു ശേഷം തേങ്ങയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും അരച്ചെടുക്കണം. അങ്ങനെ അരച്ചെടുത്ത മിശ്രിതം തിളപ്പിക്കണം. തിളച്ചു കഴിയുമ്പോള്‍ അതില്‍ വറുത്ത ചെറു ചുണ്ടങ്ങ ചേര്‍ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിനു ശേഷം അതില്‍ ജീരകം, വറ്റല്‍ മുളക്, വേപ്പില എന്നിവ ചേര്‍ക്കണം. ഇവ പാരഗ്രാഫ് 1 ല്‍ കാണുന്ന മിശ്രിതത്തില്‍ ‍ചേര്‍ത്തു താഴെ ഇറക്കി വെച്ചതിന് ശേഷം, മോര് ഒഴിക്കുക. ചുണ്ടങ്ങ പച്ചടി തയ്യാര്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here