സമകാലിക മലയാള കഥയിലെ ശക്തമായ സാന്നിധ്യമായ വി .എം .ദേവദാസിന്റെ ചെപ്പും പന്തും എന്ന നോവൽ പുസ്തകമാവുന്നു.ഡിസി ബുക്‌സാണ് പ്രസാധകർ കവർ ഡിസൈൻ.എം .എം .മഞ്ജേഷിൻറെ ചിത്രങ്ങളും ,ഗിരീഷ് മഠത്തിലിന്റെ പഠനവും പുസ്തകത്തിലുണ്ടാവും.
“അതാതു കാലഘട്ടങ്ങളുടെ സ്വാധീന വഴിയിലുണ്ടാകുന്ന രാഷ്ട്രീയ സ്ഥിതിഗതികളുടെ ഇരകളായി മാറുന്ന കേവല മനുഷ്യരുടെ അതിസങ്കീർണവും അവ്യവസ്ഥാപരവുമായ ജീവിതം തുറന്നു കാട്ടുന്ന രചന.ഇന്ത്യനവസ്ഥയിലെ ജാതിയും ,ജാതി വെറിയും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ ജനാധിപത്യ ബോധം നിലനിൽക്കേണ്ടതിന്റെ ആവശ്യകത എങ്ങനെയെന്ന് കൃത്യമായി വെളിപ്പെടുത്തുന്ന അസാധാരണമായ നോവൽ ”
പി .എം .ഗിരീഷ്