ചെന്നായ് തോലണിഞ്ഞ ആട്ടിൻകുട്ടികൾ

attinthola

 

ഉത്തരത്തിൽ തൂങ്ങുന്ന

പ്രണയവും
പിച്ചപ്പാത്രത്തിൽ ഒച്ചവെച്ച
നാണയത്തുട്ടും
കണ്ണീർ കടലുകൾ വർഷിച്ച
കാത്തിരിപ്പും
കഴുത്തുകൾ തേടിയലയുന്ന
കഠാരയും
മാംസം കൊത്തിവലിച്ച
കഴുകക്കണ്ണുകളും
വൃദ്ധസദനത്തിൽ തളം കെട്ടിയ
തേങ്ങലുകളും
മണ്ണിൽചവിട്ടിയരച്ച
ബൂട്ടുകളും
അടുക്കളക്കരിയിൽ
നുകം പേറിയ മിണ്ടാപ്രാണികളും
ദാഹം ശമിപ്പിച്ച
കയ്പ്പുനീരും
എനിക്ക് ചെന്നായ്ക്കളായിരുന്നില്ല
ചെന്നായ് തോലണിഞ്ഞ
ആട്ടിൻ കുട്ടികളായിരുന്നു.
എന്റെ വരികൾക്ക് അഗ്നിയും
വരകൾക്ക് വർണ്ണവും
ചിന്തയ്ക്ക് വെട്ടവും
നൽകിയ ആട്ടിൻകുട്ടികളായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here