കന്നഡ ഭാഷയിലെ പ്രധാന കവിയും എഴുത്തുകാരിലൊരാളുമായി കണക്കാക്കപ്പെട്ടിരുന്ന ചെന്നവീര കനവി
അന്തരിച്ചു. 1928 ജൂൺ 18 ന് ഹോമ്പാലിലാണ് കനവി ജനിച്ചത്. മാതാപിതാക്കൾ സക്കറെപ്പയും പാർവതവ്വയും ആയിരുന്നു. സ്കൂൾ, കോളേജ് വിദ്യാഭ്യാസം ധാർവാഡിൽ പൂർത്തിയാക്കി. 1952-ൽ ധാർവാഡ് കർണാടക കോളേജിൽ നിന്ന് ബിഎ ബിരുദവും ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് എംഎ ബിരുദവും നേടി. 1956 മുതൽ 1983 വരെ കർണാടക സർവ്വകലാശാലയുടെ ‘പ്രസാരംഗ’യുടെ ഡയറക്ടറായി പ്രവർത്തിച്ചു.1981-ൽ ജീവ ധ്വനി (കവിത) എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അദ്ദേഹം “സമൻവയദ കവി”, “സൗജന്യദ കവി” എന്നീ പേരുകളിൽ അറിയപ്പെടുന്നു.
Click this button or press Ctrl+G to toggle between Malayalam and English