ചെമ്മനം സ്മാരക കവിതാപുരസ്‌കാരം ഇ.സന്ധ്യക്ക്

 

കവി ചെമ്മനത്തിന്റെ ഓര്‍മ്മയ്ക്കായി തൃക്കാക്കര സാംസസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ചെമ്മനം സ്മാരക കവിതാപുരസ്‌കാരം 2020 അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ.സന്ധ്യക്ക്. ‘അമ്മയുള്ളതിനാല്‍’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

2021 മാര്‍ച്ച് 7ന് കാക്കനാട് ഓണംപാര്‍ക്കില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ഇ സന്ധ്യ ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. 2008 ല്‍ പുഴ.കോം അവാര്‍ഡ് (‘പുഴ പറഞ്ഞത്’), 2009 ല്‍ സാഹിതീയം തകഴി പുരസ്‌കാരം (‘പടികള്‍ കയറുന്ന പെണ്‍കുട്ടി’ രണ്ടാംസ്ഥാനം), 2010 ല്‍ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് (‘അവിലോസുപൊടി’ രണ്ടാംസ്ഥാനം) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here