ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സിന്റെ (ഇൻസ) നേതൃത്വത്തിൽ കവി ചെമ്മനം ചാക്കോയുടെ അനുസ്മരണം ഇന്ന് വൈകുന്നേരം നാലിന് എറണാകുളം മംഗളവനത്തിൽ നടക്കും. പ്രളയദുരിതത്തിൽ ജീവൻ വെടിഞ്ഞവർക്ക് ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തുമെന്ന് ഇൻസ അധ്യക്ഷൻ ജസ്റ്റീസ് കെ. സുകുമാരൻ അറിയിച്ചു. അനുസ്മരണ സമ്മേളനത്തിൽ ജസ്റ്റീസ് ബാലകൃഷ്ണൻ നായർ, എ.കെ. പുതുശേരി, പി.ഐ. ശങ്കരനാരായണൻ എന്നിവർ പ്രസംഗിക്കും. മാധ്യമ പ്രവർത്തകരും മൗലികാവകാശങ്ങളും എന്ന വിഷയത്തിൽ ഇൻസയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിനു തിരുവനന്തപുരത്തു ചർച്ച സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Home പുഴ മാഗസിന്