കവി ചെമ്മനം ചാക്കോയുടെ സ്‌മരണകളിൽ: നാല്പതാം ചരമദിനാചരണചടങ്ങ്

പ്രശസ്തകവി ചെമ്മനം ചാക്കോയുടെ സ്‌മരണകളുമായി മണ്ണുക്കുന്ന് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നാല്പതാം ചരമദിനാചരണചടങ്ങ് നടന്നു. ചെമ്മനം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമർപ്പണ ചടങ്ങിൽ കെ.വി. തോമസ് എം.പി., പി.ടി.തോമസ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ജി. ഷിബു പെരുമ്പടവം, പത്മ രാമചന്ദ്രൻ മുളക്കുളം, കെ.ജി. രമേശൻ എന്നിവർ പങ്കെടുത്തു.

മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥന നടന്നു. ഫാ. ജോസ് തോമസ് പൂവത്തിങ്കൽ, ഫാ. എബ്രഹാം മാത്യു വാതക്കാട്ട്, കുടുംബയോഗം പ്രസിഡന്റ് ഫാ. ജേക്കബ് കുര്യൻ, സെക്രട്ടറി സാബു കുര്യൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്ന് നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here