വെള്ള ചേമ്പ് വലുത് – ഒന്ന്
തേങ്ങ – ഒരു മുറി
ജീരകം – ഒരു നുള്ള്
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമുളക് – നാലെണ്ണം
മുളകു പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
തൈര് – പുളിക്ക് ആവശ്യത്തിന്
ഉപ്പ്, വെളിച്ചണ്ണ, കടുക്, ഉലുവ, ഉണക്കമുളക്, വേപ്പില – ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ചേമ്പ് തൊലി നീക്കി കഴുകി ഒരിഞ്ചു നീളത്തില്‍ കട്ടിക്ക് അരിയണം. ഇത് ഒരു മണ്‍ചട്ടിയില്‍ നികക്കെ വെള്ളമൊഴിച്ച് ഉപ്പ് മഞ്ഞള്‍പ്പൊടി, മുളകുപൊടി, പച്ചമുളക് കീറിയത് ഇവ ചേര്‍ത്തു വേവിക്കണം. കഷണങ്ങള്‍ ഉടയരുത്. ഇതിലേക്ക് തേങ്ങയില്‍ ജീരകം വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി അരച്ചത് ചേര്‍ക്കണം. വെള്ളം അധികമാകരുത്. തിളവരുമ്പോള്‍ തൈര് ചേക്കണം പതഞ്ഞു വരുന്ന പാകത്തില്‍ ഇറക്കി വച്ച് വെളിച്ചണ്ണ ചൂടാക്കി കടുക് ഉലുവ മുളകു മുറിച്ചത് വേപ്പില ഇവ താളിച്ച് കറിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം. പുളി ക്രമീകരിക്കാന്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കാം