ചീസ് നാൻ

ചീസ് നാൻ

 

 

മൈദ – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

തൈര് – അരക്കപ്പ്

എണ്ണ – ഒരു വലിയ സ്പൂൺ

മൊസറെല്ല ചീസ് – ഒരു കപ്പ്, ഗ്രേറ്റ് ചെയ്തത്

മല്ലിയില – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്

എള്ള് – പാകത്തിന്

പാകം ചെയ്യുന്ന രീതി:

∙മൈദയിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തൈരും എണ്ണയും ചേർത്തു കുഴയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിമാവ് പരുവത്തിൽ‌ കുഴച്ചെടുക്കുക.ചീസും മല്ലിയിലയും യോജിപ്പിച്ചു വയ്ക്കുക.
തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി പരത്തി അല്പം ചീസ് മിശ്രിതം വച്ച് വീണ്ടും ഉരുട്ടി നനവുള്ള തുണികൊണ്ടു മൂടി അഞ്ചു മിനിറ്റു വയ്ക്കണം.ഇനി ഓരോ ഉരുളയും എടുത്ത് പരത്തി മുകളിൽ എള്ളു വിതറി തവയിൽ ചുട്ടെടുക്കാം.മുകളിൽ വെണ്ണ പുരട്ടി ചൂടോടെ വിളമ്പാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here