ചവിട്ടു നാടകങ്ങളുടെ ഈറ്റില്ലമായ ഗോതുരുത്തിൽ നിന്നും ഈ കലാരൂപത്തെപ്പറ്റി സമഗ്രമായ മറ്റൊരു കൃതി കൂടി പുറത്തു വരുന്നു. സെബീന റാഫിയുടെ പേരിൽ 1964-ൽ പ്രസിദ്ധീകൃതമായ ചവിട്ടുനാടകം എന്ന ഗ്രന്ഥത്തിനു ശേഷം ചവിട്ടുനാടകത്തിന്റെ ഈറ്റില്ലമായ ഗോതുരുത്തിൽനിന്ന് ചവിട്ടുനാടകം – ചുവടും ചുവടിയും എന്ന ഗ്രന്ഥം പുറത്തിറങ്ങുന്നു. വർണചിത്രങ്ങളിലൂടെ സാധാരണക്കാർക്കു പോലും ചവിട്ടുനാടകത്തെ മനസിലാക്കാൻ പറ്റുന്ന രീതിയിലാണ് പുസ്തകത്തിന്റെ അവതരണം.
പുസ്തകത്തിലേക്കുള്ള ചിത്ര ചിത്രീകരണത്തിന്റെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെംബറും പുരോഗമന കലാസാഹിത്യസംഘം പറവൂർ മേഖല പ്രസിഡന്റുമായ ടൈറ്റസ് ഗോതുരുത്ത് നിർവഹിച്ചു. ചവിട്ടുനാടക ആചാര്യൻ ജോർജുകുട്ടി ആശാന്റെ ശിഷ്യന് തന്പി പയ്യപ്പിള്ളിയാണ് രചയിതാവ്. പുസ്തകത്തിന് ആമുഖം എഴുതിയിട്ടുള്ളത് സജിത മഠത്തിലാണ്. 200 ലധികം പേജുകളുള്ള പുസ്തകം ഓഗസ്റ്റിൽ പുറത്തിറങ്ങും.
Click this button or press Ctrl+G to toggle between Malayalam and English