എം.ടി വാസുദേവന്‍ നായര്‍ക്ക് ചാവറ സംസ്‌കൃതി പുരസ്‌കാരം സമ്മാനിച്ചു

സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക്. 77,777 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബര്‍ 15 ശനിയാഴ്ച വൈകിട്ട് 5.15ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എം.കെ സാനു, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഫാ. സെബാസ്റ്റ്യന്‍ തേക്കേടത്ത് സി.എം.ഐ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരദാനം നിര്‍വ്വഹിച്ചു. രഞ്ജിത്ത്, ബാബു മേത്തര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here