ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു

കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2017 മുതൽ 2019 വരെ ആദ്യപതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.

വായനക്കാർക്കും പുസ്തകങ്ങൾ നിർദ്ദേശിക്കാം. വിവർത്തനങ്ങൾ പാടില്ല. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 15-ന് കൊല്ലത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

പുസ്തകത്തിന്റെ മൂന്ന് കോപ്പി ഡോ. അനന്തു മോഹൻ, രാധേയം, എക്സ്റേ ആശുപത്രിക്ക് സമീപം, എ.സി.റോഡ്, ചേർത്തല, ആലപ്പുഴ-688524 എന്ന വിലാസത്തിൽ മാർച്ച് 15-ന് മുൻപായി തപാൽവഴിയോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 8921762263.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here