ചാത്തന്നൂർ മോഹൻ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020ലെ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ദൈവക്കളി‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 25000/- രൂപയും ആർ കെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രൊഫ. കെ. ജയരാജൻ, ഡോ. സുലേഖ എം.ടി., ഡോ. പ്രസന്നരാജൻ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിനർഹമായ പുസ്തകം തെരഞ്ഞെടുത്തത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here