ചാത്തച്ചന്‍ പ്രകാശനം

untitled-1മനോഹരൻ . വി പേരകത്തിന്റെ മൂന്നാമത് നോവല്‍ ചാത്തച്ചന്‍ പ്രാകാശിതമാവുകയാണ്. 2018 മെയ് 20 ഞായര്‍ വൈകിട്ട് 5 മണിക്ക് കുന്നംകുളം ലിവാടവറില്‍ വെച്ച് ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍ പുസ്തകപ്രകാശനം നിര്‍വഹിക്കും. സാഹിത്യകാരന്‍ ബഷീര്‍ മേച്ചേരി പുസ്തകം ഏറ്റുവാങ്ങും.
വി.കെ. ശ്രീരാമന്‍ അദ്ധ്യക്ഷനാകുന്ന പുസ്തകപ്രകാശന ചടങ്ങില്‍ മലയാളത്തിലെ ഉത്തരാധുനിക കവി പി.പി. രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. പി.എസ്.ഷാനു സ്വാഗതവും ഷുക്കൂര്‍ പൈനായില്‍ പുസ്തകപരിചയവും നടത്തും.സി. അഷറഫ്, അനുപാപ്പച്ചന്‍, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ ആശംസകളറിയിക്കും. മനോഹരം. വി പേരകം മറുമൊഴി പറയും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here