ചാര്‍ളി ബക്കറ്റിനു ചോക്ക്ലേറ്റ് മറ്റെന്തിനേക്കാളും വളരെ ഇഷ്ടമാണ്. വയറു നിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാര്‍ളിയുടെ വലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റര്‍ വില്ലി വോങ്ക ലോകത്തിലേക്കും ഏറ്റവും വിചിത്രമായൊരു ആശയവുമായി മുന്നോട്ടു വരുന്നത് തന്റെ ചോക്ലേറ്റ് ഫാകടറി ഭാഗ്യവാന്മാരായ അഞ്ച് കുട്ടികള്‍ക്കായി തുറന്നു കൊടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നേടാവുന്ന ഒരവസരമാണിത്. പല തരത്തിലുള്ള മധുര പലഹാരങ്ങളും ചോക്ലേറ്റ് നദിയുമാണവിടെ ഈ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. അവിടെ എത്തിപ്പെടാനുള്ള ഗോള്‍ഡന്‍ ടിക്കറ്റ് മാത്രമാണ് ചാര്‍ളിക്കു വേണ്ടത്. അവിടുള്ളതെല്ലാം പിന്നെ അവന് സ്വന്തം.
ചാര്‍ളിയും ചോക്ലേറ്റ് ഫാക്ടറിയും
റൊവാള്‍ഡ് ഡാല്‍
വിവര്‍ത്തനം – ജോസഫ് ലായേല്‍
പബ്ലിഷര്‍ – ഡി സി ബുക്സ്
വില – 175/-
ISBN 9788126474004