ഇന്നൊരു ചരിത്രം പറയാം
ഇന്നേക്ക് വേണ്ടിയല്ലത്
നാളേക്ക് നാളേക്ക് നീളുന്ന
നാളിന് വേണ്ടിയത് …
ഇന്നത്തെ കാളകൂടവിഷം
ചേര്‍ത്തകാലത്തിന്‍ മുന്നേ
ഇവിടുള്ള ചരിത്രമേ സത്യം…..
നീളേക്ക് നീളേക്ക് ചെല്ലുന്ന
കാലത്ത് ചൊല്ലി പറഞ്ഞവര്‍
നേരിന്‍റെ ചൊവ്വിനെ മറക്കും….
എള്ളോളമില്ലാ വേര്‍തിരിവിന്‍
കാലത്ത് വേലികള്‍ താണ്ടി
വെള്ളവും താണ്ടി വേരുറപ്പിക്കാനെത്തി
വേലിയേറ്റക്കാര്‍…
വെള്ളവും വളവും വേണ്ടോളം
കിട്ടീപ്പം കൂറുമാറിയവര്‍
വക്രശാലികള്‍ ……
വക്രത മെനഞ്ഞവര്‍ വികൃതമാക്കി
ഈമണ്ണ് മുഴുക്കേ…
വൈദേശി മണ്ണിന്‍റെ അവകാശിയായപ്പോള്‍
അവകാശിയൊക്കെ അടിമയായി…
അവകാശിയൊക്കെ അവശതമടുത്തപ്പോൾ
ആവശ്യത്തിനായവർ ആയുധമേന്തി
അവശതമറന്നവര്‍ അടരാടി ഈമണ്ണിനായി…
വേര്‍തിരിവില്ലാ പോരാട്ട വീര്യത്തിന്റെ
മുന്നിലായി മുട്ടുമടക്കി മുട്ടാളന്‍മാര്‍
ചീന്തിയ ചോരയെ ഒറ്റികൊടുത്തവര്‍
ഇന്ന് മണ്ണിനെ മാറ്റികുറിക്കുന്നു…
മാപ്പുപറഞ്ഞവര്‍ മാളത്തിലൊളിച്ചവര്‍
ഇപ്പൊ മാറ്റിപറയുന്നു ഇത് ഞങ്ങടെ
മണ്ണാ ഞങ്ങടെ നാടാ നാട് വിട്ടോളു
നിങ്ങള്‍….
നാട് ഭരിക്കുവാന്‍ നെറികേട് ചൊല്ലുന്നു
നാടിന്‍റെ ചരിത്രം വളച്ചൊടിക്കുന്നവര്‍
നാടിന്‍റെ മഹത്വം സ്വന്തമാക്കുന്നു….
ദേശസ്നേഹം നടിക്കുന്നു, ദേശിയത
വിളമ്പുന്നു ദേശസ്നേഹ കുത്തകക്കാരാകുന്നു
ദേശാഭിമാനിയെ തള്ളിപ്പറഞ്ഞവര്‍
ദേശസ്നേഹിയെ കൊലവിളിച്ചവര്‍
ദേശത്തിനായി വീമ്പുപറയുന്നു…
ഇല്ല ചരിത്രം മറക്കില്ല ഈമണ്ണ്‍
ഇല്ല മറക്കുവാന്‍ ആവില്ല ചരിത്രത്തെ
ചെഞ്ചോര കൊണ്ട് ചരിത്രം രചിച്ചോന്റെ
പിന്‍മുറ വാഴുന്ന സത്യമുറങ്ങുന്നാ
മണ്ണാണീ മണ്ണ്….
എത്ര മറച്ചാലും മറിച്ചാലും പറയും
ഞങ്ങളാ ചരിത്രം അവസാനത്തെ
ജീവനുമോടുക്കുംവരെയെങ്കിലും
ഹിന്ദിന്റെ ചരിത്രം ഞങ്ങടെ പിതാക്കൻ
മാരുടെകൂടിയെന്ന്….
Click this button or press Ctrl+G to toggle between Malayalam and English