ചങ്ങമ്പുഴ പാര്‍ക്ക്

16421_15199
അറുപതുകള്‍ക്കൊടുവില്‍ പുത്തന്‍ ആഖ്യാനവും ആശയവുമായി മലയാളസാഹിത്യലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവന്ന സേതു കാലത്തിനൊപ്പം സഞ്ചരിച്ച ഒരു എഴുത്തുകാരനാണ്. മാറ്റങ്ങളെ ആരോഗ്യപരമായി ഉൾക്കൊള്ളുകയും രചനകളിൽ അതേ അനുഭവങ്ങൾ വായനക്കാരിലേക്ക് പകരുകയും ചെയ്ത ഒരെഴുത്തുകാരൻ. എഴുത്തിന്റെ അന്‍പതാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്ന പുതിയ കഥകളുടെ സമാഹാരം സേതു എന്ന എഴുത്തുകാരന്റെ കാലത്തിലൂടെയുള്ള വളർച്ചക്ക് തെളിവ് നൽകുന്നു. തരകന്‍സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാര്‍ക്ക്, കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍, ഓണ്‍ലൈന്‍, ഖാപ്പ് പഞ്ചായത്ത്, ഇന്‍സ്റ്റലേഷന്‍,
മലേഷ്യയില്‍നിന്നൊരു നാണുമ്മാന്‍, കാറല്‍സിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്‍പതുകഥകള്‍.

പ്രസാധകർ മാതൃഭൂമി

വില 136 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English