കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ചെയർമാനായി പുരോഗമന പക്ഷത്തിന്‍റെ ചന്ദ്രശേഖർ കമ്പാർ തെരഞ്ഞെടുക്കപ്പെട്ടു. വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ്‌യെ പരാജയപ്പെടുത്തിയാണ് കമ്പാർ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 9നെതിരെ 56 വോട്ടുകൾ നേടിയാണ് ചന്ദ്രശേഖർ കമ്പാർ വിജയിച്ചത്. കമ്പാറിനും പ്രതിഭാ റായിക്കും പുറമേ മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേയും മത്സരരംഗത്തുണ്ടായിരുന്നു. പ്രഭാവര്‍മ്മ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സിലില്‍ മലയാളത്തെ പ്രതിനിധീകരിച്ചത്.
Home പുഴ മാഗസിന്