ലൈബ്രറി കെട്ടിടത്തിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് 1500 പുസ്തകങ്ങൾ നനഞ്ഞു നശിച്ചു. 1948 ൽ സ്ഥാപിതമായ ലൈബ്രറി കുട്ടനാട് താലൂക്ക് ഗ്രന്ഥശാല കൗണ്‍സിലിനു കീഴിലെ ബി ഗ്രേഡ് ലൈബ്രറിയായിരുന്നു. ശക്തമായ കാറ്റിലും മഴയിലും ലൈബ്രറി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. നനഞ്ഞൊലിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന പുസ്തകങ്ങൾക്കു പുറമെ കൂടാതെ ലൈബ്രറിയിലുണ്ടായിരുന്ന ടിവി, ഫർണിച്ചറുകൾ എന്നിവയും നശിച്ചു.സജീവമായ പ്രവർത്തനത്തിലൂടെ വായനശാലയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ലൈബ്രറി കൗണ്‍സിലിന്റെ പിന്തുണ ഉണ്ടാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാര്യമായി നനയാത്ത പുസ്തകങ്ങൾ ഉണക്കിയെടുക്കാനുള്ള ശ്രമവും ഇതിനോട് കൂടി നടക്കുന്നുണ്ട് ‘
Home പുഴ മാഗസിന്