ചാലിയാർ പഞ്ചായത്തിന്‍റെ ചരിത്രങ്ങൾ കോർത്തിണക്കി അകന്പാടത്ത് സാംസ്കാരിക സദസ് സംഘടിപ്പിക്കുന്നു. പത്തിനു വൈകുന്നേരം ആറിനു നാട്ടുവഴി മൂല്യങ്ങളുടെ സ്വരലയം എന്ന പേരിലാണ് സംസ്കാരിക സദസ് നടക്കുക. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അകന്പാടത്തിന്‍റെ സാംസ്കാരിക ജീവകാരുണ്യ കായിക മേഖലകളിൽ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന അകന്പാടം കിംഗ്സ് സദ്ദാം ജംഗ്ഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് ചാലിയാറിന്‍റെ പഴയകാല നന്മകളെ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ നാട്ടുവഴി എന്ന പേരിൽ സാംസ്കാരിക സദസ് ഒരുക്കുന്നത്.
ഇതിനു മുന്നോടിയായി മധുരിക്കും ഓർമകൾ എന്ന പേരിൽ ഫോട്ടോ പ്രദർശനം, മണികിലുക്കം നാടൻ പാട്ടുകൾ, സ്വൈര്യം കെടുത്തുന്ന സോഷ്യൽ മീഡിയ ഓപ്പണ്‍ ഫോറം എന്നിവ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. പഴയ ചാലിയാർ നൻമയുടെ തുരത്താണ്. മതസൗഹാർദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പരസ്പര സൗഹാർദത്തിന്‍റെയും മണ്ണാണ് ചാലിയാറിന്റത്. ഇതു പുതുതലമുറക്ക് പകർന്നു നൽകാനും ക്ലബ് ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.
Click this button or press Ctrl+G to toggle between Malayalam and English