ചക്കച്ചുള നീളത്തില്‍ അരിഞ്ഞത് – അരക്കിലോ
എല്ലും നെയ്യും ഇറച്ചിയും കൂടെ അരിഞ്ഞത് – അരക്കിലോ
പച്ചമുളക് – അഞ്ചെണ്ണം
ഇഞ്ചി – ഒരു കഷണം
സവാള – രണ്ടെണ്ണം വലുത്
വെളുത്തുള്ളി ചതച്ചത് – പത്ത് അല്ലി
തക്കാളി വലുത് – ഒന്ന്
ഗ്രാമ്പു , തക്കോലം, പട്ട, പെരുംജീരകം ഇവ – ആവശ്യത്തിന്
മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
മുളകു പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഇറച്ചി മസാലപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ്, വെളിച്ചണ്ണ, വേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇറച്ചിക്കൂട്ട് നന്നായി കഴുകി മഞ്ഞള്‍പ്പൊടി ഇഞ്ചി പച്ചമുളക് ഉപ്പ് കറിവേപ്പില ഇവ ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കണം. സവാള, തക്കാളി, വെളുത്തുള്ളി, ഗ്രാമ്പു പട്ട, പെരും ജീരകം തക്കോലം ഇവ ചതച്ചത് വെളിച്ചണ്ണയില്‍ നന്നായി വഴറ്റുക. സവാള നിറം മാറുമ്പോള്‍ ഇതിലേക്കു തന്നിരിക്കുന്ന പൊടികള്‍ ചേര്‍ക്കണം. മൂത്ത പാകത്തില്‍ വേവിച്ച ഇറച്ചി കുറച്ചു ചാറോടുകൂടി ഇതിലേക്കു ചേര്‍ക്കണം. അഞ്ചു മിനിറ്റ് മൂടി തിളപ്പിക്കണം. പിന്നീട് ഇതിലേക്ക് അരിഞ്ഞ ചക്കച്ചുള മുകളില്‍ ഇട്ട് ഇളക്കാതെ അടപ്പുകൊണ്ട് മൂടി ചെറിയ തീയില്‍ ആവി കയറ്റണം. വേവാകുമ്പോള്‍ നന്നായി ഇളക്കിച്ചേത്ത് ഉപയോഗിക്കാം.