ചങ്ങല പലതരം
പാരതന്ത്ര്യത്തിൻെറ നോവിനെ
മായയിൽ മയക്കുന്ന
ഹിരണ്യമായ ചങ്ങല.
മനുഷ്യനെ ശ്വാനനാക്കുന്ന
മതിഭ്രമത്തിൻെറ മുറിയിലെ
തിരിച്ചറിവിൻെറ പൊള്ളലേൽക്കാതെ
മറവിയനുഗ്രഹിച്ചവർക്കുള്ള പഴകിയ ചങ്ങല.
”റോസലിസംബർഗിൻെറ” നീങ്ങാത്ത ആൾക്കൂട്ടം
കാണാത്ത പൂട്ടിയിടുന്ന ചങ്ങല
മനുഷ്യൻ തോക്കേന്തിവന്ന് പോരാട്ട ഭൂമിയിൽ
പ്രദേശങ്ങൾ വരിഞ്ഞുമുറുക്കി ചോരയൂറ്റിയ
കഥയിലെ മനഷ്യ ചങ്ങല .
അതിരുകളിൽചങ്ങലകൾ , ചൈന മുറുക്കി ചുവപ്പിക്കുന്ന ചങ്ങല.
എവിടേയും ഒന്നഴിയുമ്പോൾ മറ്റെങ്ങോ കാത്തുകിടപ്പുണ്ട് ചങ്ങല