പൂച്ച അഥവാ ഫാസിസം

852-05451248 © Ikon Images / Masterfile Model Release: No Property Release: No Birds flying out of woman's head birdcage

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നതു
നമുക്കറിയാമെങ്കിലും തിരഞ്ഞു ചെന്നാൽ
അത് ഇരുട്ടിലേക്ക് തന്നെ മാഞ്ഞു പോകുന്നു .
കണ്ടെന്നു ,
ശബ്ദം കേട്ടെന്നു ,
അങ്ങനെ ഒരു പൂച്ചയെ ഇല്ലെന്നു ,
നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു .
എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലെന്താ
എലിയെ പിടിക്കുമല്ലോ എന്ന തരത്തിലേക്ക്
വീട് തന്നെ വിഭജിച്ചു പോയത് .
ഇപ്പോൾ
പൂച്ച ഉണ്ടോ എന്നല്ല
പൂച്ച നല്ലതോ ചീത്തയോ എന്നായി
നമ്മുടെ ചർച്ചകൾ .
കാലിൽ നക്കി മണത്തു മുട്ടിയുരുമ്പുമ്പോൾ
പാവം പൂച്ച ,
എലിയെ പിടിക്കുന്ന പൂച്ച ,
പൂച്ച നല്ല പൂച്ച ,
എന്നൊക്കെ പലരും പാടി പോകുന്നു .
പക്ഷെ ഇന്നലെ പാടുന്ന കിളിയെ
അത് കൊന്നു തിന്നപ്പോൾ
എല്ലാവരും ഞെട്ടിയതാണ് .
വീണ്ടും ആവർത്തിച്ചപ്പോൾ കുറച്ചുപേർ .
വീണ്ടും ആവർത്തിച്ചപ്പോൾ –
ഓ ആ കിളിയെ പൂച്ച പിടിച്ചു എന്ന്
വീട് മുഴുവൻ ആശ്വാസം കൊള്ളുന്നു .
പാടുന്ന കിളികളില്ലാത്ത വീടാണ് സ്വപ്നമെന്നു
എലിയെ പിടിക്കുന്നുണ്ട് പിടിക്കുന്നുണ്ട് എന്ന് ,
ഇടയ്ക്കിടെ വീടുതന്നെ അഭിമാനം കൊള്ളുന്നു .
പക്ഷെ കൂട്ടുകാരാ
ഞാനാ പൂച്ചയെ ഫാസിസം എന്ന്
പേരിട്ടാൽ നിങ്ങൾ എന്റെയും നെറ്റി തുളക്കുമോ .?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English