“ചാതുർവർണ്ണ്യം മഹാഭാഗ്യം. നമുക്കും കിട്ടണം പണം, അധികാരം, അഹങ്കാരം…”,
രാമകവി തെക്കേടത്തോട് അന്നത്തെ ഭാവന ശ്ലോകത്തിലാക്കി ചൊല്ലുകയായിരുന്നു.
ആധുനികന്റെ നാവീന്ന് ഇങ്ങനെയൊരു പുരാണം കേട്ടപ്പോ കൗതുകമേറി നമ്പൂരിക്ക്.
“ന്നിട്ടോ രാമാ?”, എന്നായി തെക്കേടം.
“ന്നിട്ട് വേണം കൊറച്ച്പേരെ ചവിട്ടിക്കൂട്ടി മതിലിൽ ഒട്ടിക്കാൻ.
സഹിക്കണേന് ഒരതിരില്ലേ തമ്പ്രാ…” എന്നു തനിനെറം കാട്ടി കവികുലോത്തമൻ.
രാമകവി പറഞ്ഞുനിർത്തണേന് നുമ്പ് നമ്പൂരി കെണറ്റില് ചാടി.
“ബാധ കലശലായീ ന്നാ തോന്നണേ”, കവി ആത്മത്തിൽ ഗതമായി.
ചന്തീലെ പൊടീം തട്ടി, കഞ്ഞി കുടിക്കാൻ വീട്ടിലിക്ക് ഓടി, കവി. സമയത്തിനു ചെന്നില്ലേൽ ഒരുമ്പെട്ടോള് കഞ്ഞി വാഴച്ചോട്ടിലിടും.
ഓള്ടെ അടുത്ത് മ്മള് കൂട്ട്യാ കൂടൂല!