മകളെ അമ്പലത്തിലേക്ക് വിളിക്കുന്ന മാതാവിനോട് ഞാന്‍ അവിടേക്കില്ലന്നും ദൈവമല്ല കാപാലികരാണ് അതിനുള്ളിലെന്ന് കവിത എഴുതി: അമ്പലമെന്ന കവിത എഴുതിയ കുട്ടിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസ് ; കോളേജ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

മതസ്പര്‍ദ്ധ വളുര്‍ത്തുന്നതെന്ന പരാതിയില്‍ പരപ്പനങ്ങാടി മലബാര്‍ സഹകരണ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച അമ്പലമെന്ന കവിത എഴുതിയ കുട്ടിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ കോളേജ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കോളേജിന് മുന്നില്‍ പോലീസ് തടഞ്ഞു. പരപ്പനങ്ങാടി മലബാര്‍ സഹകരണ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച തമോഗര്‍ത്തങ്ങള്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച അമ്പലം എന്ന കവിതക്കെതിരെയാണ് കേസ്.

മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന പരാതിയില്‍ കവിത എഴുതിയ പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പരിപ്പനങ്ങാടി പോലീസ് കേസ്സെടുത്തത്. കഡ്വവ സംബവുമായി ബന്ധപ്പെട്ട് ബിക്കൊം വിദ്യാര്‍ത്ഥിനി തഫ്‌സീറക്കെതിരെയാണ് 153 അ വകുപ്പ് പ്രകാരം കേസ് .സംഭവത്തില്‍ കോളേജ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കേളേജിലേക്ക് മാര്‍ച്ച് നടത്തിയത്. പുത്തരിക്കലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കോളേജിന് മുന്നില്‍ പോലീസ് തടഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു കോഴിക്കോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.മകളെ അമ്പലത്തിലേക്ക് വിളിക്കുന്ന മാതാവിനോട് ഞാന്‍ അവിടേക്കില്ലന്നും ദൈവമല്ല കാപാലികരാണ് അതിനുള്ളിലെന്നുമുള്ള വരികളാണ് വിവാദമായത്.അതേമയം വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ കോളേജ് അധികൃതരും തയ്യാറായില്ല. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ശശികല ടീച്ചര്‍, സ്റ്റാഫ് എഡിറ്റര്‍ ബിനീഷ് എന്നിവര്‍ക്കെതിരെയും കേസ്സെടുത്തിട്ടുണ്ട്. എം എസ് നാരായണന്‍ അദ്ധ്യക്ഷനായ മാര്‍ച്ചില്‍ ഉണ്ണികൃഷ്ണന്‍, മനോജ് പാശ്ശേരി,

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here