കവിതാസാഹിത്യചരിത്രം:പുതിയപരിപ്രേക്ഷ്യവുംപ്രതിവായനകളും. സാഹിത്യ ചരിത്രം എന്നത് എഴുതപ്പെട്ടവയുടെ കേവലമായ സമാഹരണമല്ല. ചരിത്രത്തിലെ പ്രതി വ്യവഹാരങ്ങളെ ഭാവിക്ക് വേണ്ടി വീണ്ടെടുക്കുന്ന പ്രക്രിയയാണ് സാഹിത്യചരിത്രരചന. ഇതുവരെ എഴുതപ്പെടാത്ത പ്രതിരോധസ്ഥലങ്ങളെ രേഖപ്പെടുത്തുക ,അതിന്റെ വൈരുധ്യാത്മക തുടർച്ചകളെ തിരിച്ചറിയുക ,എഴുത്തുകാർ അടയാളപ്പെട്ടുകിടക്കുന്ന വ്യവസ്ഥാപിത സ്ഥലങ്ങൾ പുനർനിർവ്വചിക്കുക തുടങ്ങിയവ സാഹിത്യ ചരിത്രരചനയുടെ ലക്ഷ്യങ്ങൾ ആണ് .
‘കേരളം|കവിത:ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകൾ എന്ന പ്രമേയത്തെ മുൻ നിർത്തി പട്ടാമ്പി കോളേജിൽ 2019 ജനുവരി 23 മുതൽ 26 വരെ നടക്കുന്ന കവിതയുടെ കാർണിവൽ നാലാം പതിപ്പിന്റെ ഭാഗമായി ‘കവിതാസാഹിത്യചരിത്രം:പുതിയപരിപ്രേക്ഷ്യവും പ്രതിവായനകളും.’ എന്ന വിഷയത്തിൽ മൂന്ന് ദിവസങ്ങളിലായി
ദേശീയസെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിൽ അവതരിപ്പിക്കാൻ മലയാള കവിതാ സാഹിത്യ ചരിത്രത്തിലെ പ്രഖ്യാത വ്യവഹാരങ്ങളെ ചരിത്രപരമായി പുനർ നിർണ്ണയിക്കുന്നതോ അജ്ഞാതമായജ്ഞാനസ്ഥലങ്ങളെയും സന്ദർഭങ്ങളെയും വീണ്ടെടുക്കുന്നതൊ ആയഗവേഷണ പ്രബന്ധങ്ങൾ ഗവേഷകരിൽ നിന്നുംഅധ്യാപകരിൽ നിന്നും ക്ഷണിക്കുന്നു. പ്രബന്ധരൂപരേഖ അയയ്‌ക്കേണ്ട അവസാനതീയതി ജനുവരി 15.
Click this button or press Ctrl+G to toggle between Malayalam and English