കവിതയുടെ കാർണിവൽ മൂന്നാം പതിപ്പ് 2018 മാർച്ച് 9 ,10 ,11 തീയതികളിൽ പട്ടാമ്പി കോളേജിൽ വെച്ച് നടക്കും.കവിതയുടെ മാറി വരുന്ന അഭിരുചികളും, ഉപകരണങ്ങളും ചർച്ചക്ക് വിധേയമാക്കുക എന്നതാണ് കാർണിവലിന്റെ പ്രധാന ലക്‌ഷ്യം അതിനൊപ്പം തന്നെ പുതിയ കവികൾക്കും കവിതയിലെ വ്യത്യസ്ത ശബ്ദങ്ങൾക്കും ഇടമൊരുക്കാനും കാർണിവൽ ലക്‌ഷ്യം വെക്കുന്നു.ഇത്തവണത്തെ കാർണിവലിൽ വിശിഷ്ടടാതിഥി ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ പ്രസന്നയാണ്.അതിനോടൊപ്പം തന്നെ സമകാലിക കവിതയിലെ വ്യത്യസ്ത ശബ്ദങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംവാദങ്ങൾ, കവിതാവതരണങ്ങൾ എന്നിവയും പരിപാടിയോട് അനുബന്ധിച്ച് നടക്കും
Home പുഴ മാഗസിന്