കവിതയുടെ കാർണിവൽ അഞ്ചാംപതിപ്പ് ഇന്നുമുതൽ

 

 

കവിതയുടെ കാർണിവൽ അഞ്ചാംപതിപ്പ് ഇന്നുമുതൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിൽ നടക്കും. മലയാളംവിഭാഗത്തിന്റെ നേതൃത്വത്തിൽ നാലുദിവസമായി ആറ് വേദികളിലായാണ് കാർണിവലെന്ന് പരിപാടിയുടെ ഡയറക്ടർ പി.പി. രാമചന്ദ്രൻ, വകുപ്പ് അധ്യക്ഷൻ ഡോ. എച്ച്.കെ. സന്തോഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ദക്ഷിണേന്ത്യൻ കവിത 20/20 എന്നപേരിൽ തമിഴ്, കന്നട, തെലുങ്ക്, തുളു, ബ്യാരി ഭാഷകളിൽനിന്നുള്ള പുതിയ നൂറ്റാണ്ടിലെ കവികളുടെ സംഗമവും കവിതാ വിവർത്തന ക്യാമ്പുമാണ് കാർണിവലിലെ ആകർഷണം. നവമാധ്യമ കവിതകളുടെ അവതരണം, പ്രഭാഷണങ്ങൾ, ദേശിയ സെമിനാറുകൾ എന്നിവയുമുണ്ട്.
ഇരുനൂറോളം കവികളും കലാകാരന്മാരും പ്രഭാഷകരും കാവ്യോത്സവത്തിൽ പങ്കെടുക്കും. വ്യാഴാഴ്ച 10-ന് കവി കെ.ജി. ശങ്കരപ്പിള്ള ഉദ്ഘാടനം നിർവഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അധ്യക്ഷനാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English