കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു. മെയ് 12 മുതല്‍ 23 വരെയാണ് ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സ് നടക്കാനിരുന്നത്.
ഇന്നലെ ഫ്രാന്‍സില്‍ ചേര്‍ന്ന സംഘാടകരുടെ യോഗത്തിലാണ് ചലച്ചിത്രമേള മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ ചലച്ചിത്രമേള നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.